നേതാവ് അളിയനായതാണ്, അളിയനായ ശേഷം നേതാവായവനല്ല ബെന്നി തോമസ്. സണ്ണി ജോസഫ് ചെയ്തതിൽ തെറ്റില്ല

നേതാവ് അളിയനായതാണ്, അളിയനായ ശേഷം നേതാവായവനല്ല ബെന്നി തോമസ്. സണ്ണി ജോസഫ് ചെയ്തതിൽ തെറ്റില്ല
Jun 2, 2026 10:41 PM | By PointViews Editor

പേരാവൂർ: വെറുമൊരു അളിയനല്ല ബെന്നി തോമസ്. അളിയനായ ശേഷം നേതാവായവനുമല്ല. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ എം എൽ എ എന്ന് പേരുകേട്ട, കെപിസിസി പ്രസിഡൻ്റായ, സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയായ സണ്ണി ജോസഫിൻ്റെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ബെന്നി തോമസ് ആരാണെന്നും എന്താണെന്നും എങ്ങനെയാണെന്നും മനസ്സിലാക്കാൻ ശ്രമിക്കാതെ നട്ടെല്ല് താമരയിലേക്കും തലച്ചോറ് കമ്യുണിസത്തിലേക്കും പണയം വച്ചും കൂട്ടിക്കൊടുത്തും ജീവിക്കുന്ന കേരളത്തിലെ ചാനൽ മാധ്യമ പ്രവർത്തകർ യഥാർത്ഥ ബെന്നി തോമസ് ആരാണെന്ന് തിരിച്ചറിയാനുള്ള അവസരം പോലും ജനത്തിന് നൽകില്ലെന്ന വാശിയിലാണ്. കെ എസ് യു വിലൂടെ രാഷ്ട്രീയത്തിലെത്തിയ ബെന്നി തോമസിൻ്റെ രാഷ്ട്രീയ ജീവിതത്തെ നാട്ടിലുള്ള ജനത്തിനറിയാം. അളിയനായ ശേഷം നേതാവായതല്ല ബെന്നി, ബെന്നി നേതാവായി വളർന്ന ശേഷം സണ്ണി ജോസഫിൻ്റെ അളിയനായവനാണ്. അതിനു ശേഷമേ സണ്ണി ജോസഫ് എംഎൽഎയും മന്ത്രിയും ഒക്കെ ആയിട്ടുള്ളൂ. കാര്യം ഇതായിരിക്കെ നാട്ടിലെ ജനത്തിന് പരാതി ഇല്ലാതിരിരുന്നിട്ടും പൊട്ടിയൊലിക്കുന്ന മാധ്യമങ്ങളും ഇളിച്ചു മറിയുന്ന കമ്മി, സങ്കി അടിമകളും കുരച്ചു മറിയുകയാണ്. അവരുടെ കാരണഭൂതൻമാരും ശുപ്പാണ്ടികളുമൊക്കെ നയമാക്കിയതുപോലെ കമിഴ്ത്തി മുടിച്ചു പോകുമെന്ന് അറിയുന്നതിനാലാണ് കുരു പൊട്ടലുകാർ എന്ന് ചീറുന്നത്. വിവരമുള്ളവരാണെങ്കിൽ അവർക്ക് മനസ്സിലാകും കാര്യം -

ബെന്നി തോമസ്

കണ്ണൂരിലെ കരുത്തനായ കോൺഗ്രസ്‌ നേതാവായ ബെന്നി. .

സേവാദൾ ചെയർമാനും ആയിട്ടുണ്ട്.

വിളിച്ചാൽ വിളിപ്പുറത്തു നൂറുകണക്കിന് ആളുകളെ സംഘടിപ്പിക്കാൻ കഴിവുള്ള നേതാവ്. കണ്ണൂരിലെ മലയോര കുടിയേറ്റ മേഖലയിൽ കോൺഗ്രസ്‌ പാർട്ടിയെ നയിക്കുന്ന മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകൻ. .മന്ത്രി സണ്ണി ജോസഫ് ന്റെ അളിയൻ എന്ന വാർത്ത നൽകുമ്പോൾ ഇത്രയും കൂടി നൽകുവാൻ നൽകുവാൻ തയാറാകണം. അല്ലാത്തപക്ഷം സംഗതി കോമഡിയല്ലേ. ബെന്നിയെ കുറിച്ച് പ്രശസ്ത എഴുത്തുകാരൻ വിനോയ് തോമസ് എഴുതിയ കുറിച്ച് എഴുതിയ കുറിപ്പ് വായിച്ചാൽ ബെന്നി ആരെന്ന് തിരിച്ചറിയാം. കുറിപ്പ് ചുവടെ.


അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് വാർത്താചർച്ചയിൽ നിറയുന്നതു കാണുമ്പോൾ എനിക്കും ചിലത് പറയാനുണ്ട്. നാൽപത് വർഷം മുൻപാണ് ഞാൻ ബെന്നിച്ചേട്ടനെ ആദ്യം കാണുന്നത്. ഞങ്ങളുടെ നാട്ടിലെ ആളുകൾ എന്ത് ആവശ്യമുണ്ടെങ്കിലും ഓടിച്ചെല്ലുന്നത് ബെന്നിച്ചേട്ടൻ്റെ വീട്ടിലേക്കായിരുന്നു. അന്ന് അദ്ദേഹത്തിൻ്റെ പിതാവ് തോമസ് മാസ്റ്റർ നാട്ടുമധ്യസ്ഥനായ ഒരു അധ്യാപകനാണ്.



ബെന്നി തോമസ് എൻ്റെ% മനസിൽ കയറിക്കൂടാനിടയായ ഒരു സംഭവം പറയാം. പ്രീഡിഗ്രി തോറ്റുകഴിഞ്ഞ് ഞാൻ പോയത് മെക്കാനിക്കുപണി പഠിക്കാനാണ്. കണ്ണൂരിലെ ഒരു പ്രൈവറ്റ് ഐടിസിയിൽ ഒരുവർഷം പഠിച്ച് അവരുടെ സ്ഥാപനം തരുന്ന ഒരു സർട്ടിഫിക്കറ്റുമായി ഞാൻ പുറത്തിറങ്ങി. ഇനി ഏതെങ്കിലും ഓട്ടോമൊബൈൽ വർക്കുഷോപ്പിൽ പണിക്കു കയറണം. എനിക്ക് ഒരു വർക്കുഷോപ്പുകാരേയും പരിചയമില്ല. പല അന്വേഷണങ്ങളും നടത്തി നിവർത്തിയില്ലാതെ വന്നപ്പോഴാണ് ഞാൻ ശുപാർശയേപ്പറ്റി ആലോചിക്കുന്നത്.


അപ്പോഴേക്കും ഒരു ചെറിയ രാഷ്ട്രീയനേതാവായി ബെന്നിച്ചേട്ടൻ മാറിയിരുന്നു. ഞാൻ അങ്ങേരുടെ വീട്ടിൽപോയി എന്റെ ആവശ്യം അറിയിച്ചു. ബെന്നിച്ചേട്ടൻ ഉടനെതന്നെ എന്നെയും കൂട്ടി അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ഒരു വർക്കുഷോപ് മുതലാളിയുടെ വീട്ടിൽ പോയി. ആദ്യം അനുകൂലമായല്ല മുതലാളി പ്രതികരിച്ചത്. വർക്ക്ഷോപ്പിൽ ആവശ്യത്തിന് പണിക്കാരുണ്ട്. പണി പഠിക്കാനായി പുതിയ പിള്ളേരെ ആവശ്യമില്ല. ഇനി അവിടെ വന്നു നിൽക്കുകയാണെങ്കിൽ നിന്നോട്ടെ. പത്തുപൈസ കൂലിയായി കൊടുക്കില്ല എന്നൊക്കെയായിരുന്നു അങ്ങേർക്ക് പറയാനുള്ളത്.


അതോടെ ബെന്നിച്ചേട്ടനിലെ യഥാർത്ഥ നേതാവ് ഉണർന്നു. അദ്ദേഹം എന്റെ വീട്ടിലെ അവസ്ഥയും ജോലിചെയ്യാനുള്ള എന്റെ മികവുമൊക്കെ വിസ്തരിച്ചു പറഞ്ഞ് ശുപാർശ ചെയ്യാൻ തുടങ്ങി. ഒടുവിൽ ആഴ്ചയിൽ ഇരുപത്തിയഞ്ചു രൂപ കൂലി നിശ്ചയിച്ച് എന്നെ വർക്ക്ഷോപ്പിൽ പണിക്കെടുത്തു. ഇങ്ങനെയുള്ള നൂറുകണക്കിന് അനുഭവങ്ങൾ ബെന്നിച്ചേട്ടനേക്കുറിച്ച് എൻ്റെ നാട്ടിലെ ആളുകൾക്ക് പറയാനുണ്ടാവും.


എനിക്ക് സാഹിത്യ അക്കാദമി അവാർഡ് നേടിത്തന്ന നോവലാണ് പുറ്റ്. ബെന്നിച്ചേട്ടൻ്റെ കൂടെ നടന്ന് ഞാൻ കണ്ട ജീവിതങ്ങൾ പകർത്തുക മാത്രമാണ് ആ നോവലെഴുത്തിൽ ഞാൻ ചെയ്തത്. അദ്ദേഹം ഇടപെടുന്ന ഓരോ വിഷയത്തിലും കാണിക്കുന്ന നീതിബോധവും പ്രശ്‌നങ്ങൾ കുരുക്കഴിച്ചെടുക്കുന്നതിലുള്ള അസാമാന്യമായ പാടവവുമൊക്കെ മനസിലാക്കിയതുകൊണ്ട് ഞാൻ എഴുതിപ്പോയ നോവലാണ് പുറ്റ്. അതിലെ നായക കഥാപാത്രമായ ജറമിയാസിൻ്റെ നല്ല വശം മുഴുവൻ ബെന്നിച്ചേട്ടൻ എന്ന മനുഷ്യൻ എനിക്ക് ജീവിച്ചു കാണിച്ചു തന്ന പാഠങ്ങളാണ്. നോവലിൻ്റെ അവസാനം ജറമിയാസ് പോൾ എന്ന കഥാപാത്രത്തെ ദുരന്തത്തിലേക്ക് കൊണ്ടുപോയി വെച്ചതിന് ബെന്നിച്ചേട്ടനെ അറിയുന്ന വായനക്കാരെല്ലാം എന്നെ ചീത്ത വിളിച്ചു.


പുറ്റ് നോവൽ പെൻഗ്വിൻ ബുക്സ് ഇംഗ്ലീഷിൽ Anthill എന്ന പേരിൽ പുറത്തിറക്കിയപ്പോൾ നടന്ന ചർച്ചയിൽ ബെന്നിച്ചേട്ടനും സംസാരിച്ചിരുന്നു. ഉളിക്കൽ പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡൻ്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പഞ്ചായത്തിൻ്റെ കീ റിസോഴ്‌സ് പെഴ്‌സണായി ഞാനും കൂടെയുണ്ടായിരുന്നു. അക്കാലത്തെ അനുഭവങ്ങളും വലിയ ഒരു നോവലിനുള്ളതുണ്ട്. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ ഭരണസമിതിക്ക് ഒരു നാടിനെ അടിമുടി പുതുക്കിപ്പണിയാൻ കഴിയുന്നതെങ്ങനെ എന്നതായിരിക്കും ആ നോവലിൻ്റെ ഉള്ളടക്കം.


പുറ്റ് നോവൽ പതിനൊന്നാം പതിപ്പിലെത്തി നിൽക്കുന്ന ഈ അവസരത്തിൽ ബെന്നിച്ചേട്ടനും വാർത്തകളിൽ നിറയുകയാണ്. ഒരു സംസ്ഥാനം മുഴുവൻ നമുക്ക് പ്രിയപ്പെട്ട ഒരാളുടെ ഗുണദോഷ ചർച്ച ഇഴകീറി നടത്തുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു എന്നതുതന്നെയാണ് ആ വ്യക്തിത്വത്തിൻ്റെ ഗാരൻ്റി.

Benny Thomas is a leader who became a brother-in-law, not a leader who became a brother-in-law. There is nothing wrong with what Sunny Joseph did.

Related Stories
കരിന്തളം വൈദ്യുതി ലൈനിൽ കൈവച്ച് മന്ത്രി സണ്ണി ജോസഫ്. തിരുവനന്തപുരത്ത് വിപുലമായ ചർച്ച നടത്തി

Jun 23, 2026 08:31 PM

കരിന്തളം വൈദ്യുതി ലൈനിൽ കൈവച്ച് മന്ത്രി സണ്ണി ജോസഫ്. തിരുവനന്തപുരത്ത് വിപുലമായ ചർച്ച നടത്തി

കരിന്തളം വൈദ്യുതി ലൈനിൽ കൈവച്ച് മന്ത്രി സണ്ണി ജോസഫ്. തിരുവനന്തപുരത്ത് വിപുലമായ ചർച്ച...

Read More >>
മനങ്ങാടൻ വിജയൻ  ആദിവാസി കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രസിഡൻ്റ്

Jun 22, 2026 05:35 PM

മനങ്ങാടൻ വിജയൻ ആദിവാസി കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രസിഡൻ്റ്

മനങ്ങാടൻ വിജയൻ ആദിവാസി കോൺഗ്രസ്‌ കണ്ണൂർ ജില്ലാ...

Read More >>
യുകെയെ ഞെട്ടിച്ച ഗ്രൂമിങ് ഗാങ് റിപ്പോർട്ട് പുറത്ത്. യുകെയിൽ ഇസ്ലാമിക ഭീകര ജിഹാദിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Jun 22, 2026 01:23 PM

യുകെയെ ഞെട്ടിച്ച ഗ്രൂമിങ് ഗാങ് റിപ്പോർട്ട് പുറത്ത്. യുകെയിൽ ഇസ്ലാമിക ഭീകര ജിഹാദിനെതിരെ പ്രതിഷേധം ശക്തമാകുന്നു

യുകെയെ ഞെട്ടിച്ച ഗ്രൂമിങ് ഗാങ് റിപ്പോർട്ട് പുറത്ത്. യുകെയിൽ ഇസ്ലാമിക ഭീകര ജിഹാദിനെതിരെ പ്രതിഷേധം...

Read More >>
കശുവണ്ടി അഴിമതിക്കേസ് : വിജയൻ സംരക്ഷിച്ച ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖരനെ പ്രൊസിക്യൂട്ട് ചെയ്യാൻ കോൺഗ്രസ് സർക്കാർ അനുവാദം നൽകി

Jun 22, 2026 11:47 AM

കശുവണ്ടി അഴിമതിക്കേസ് : വിജയൻ സംരക്ഷിച്ച ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖരനെ പ്രൊസിക്യൂട്ട് ചെയ്യാൻ കോൺഗ്രസ് സർക്കാർ അനുവാദം നൽകി

കശുവണ്ടി അഴിമതിക്കേസ് : വിജയൻ സംരക്ഷിച്ച ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖരനെ പ്രൊസിക്യൂട്ട് ചെയ്യാൻ കോൺഗ്രസ് സർക്കാർ അനുവാദം...

Read More >>
കൊട്ടിയൂർ ഉത്സവനഗരി ശുചീകരിച്ച് യൂത്ത് കെയർ. സാമൂഹിക സേവനത്തിൽ മാതൃകയായി യൂത്ത് കോൺഗ്രസ്

Jun 22, 2026 09:12 AM

കൊട്ടിയൂർ ഉത്സവനഗരി ശുചീകരിച്ച് യൂത്ത് കെയർ. സാമൂഹിക സേവനത്തിൽ മാതൃകയായി യൂത്ത് കോൺഗ്രസ്

കൊട്ടിയൂർ ഉത്സവനഗരി ശുചീകരിച്ച് യൂത്ത് കെയർ. സാമൂഹിക സേവനത്തിൽ മാതൃകയായി യൂത്ത്...

Read More >>
വനം വകുപ്പ് ജനകീയമായി തുടങ്ങി. വെണ്ടേക്കുംചാലിലെ പുലിയാക്രമണത്തിൽ അടിയന്തര ഇടപെടൽ നടത്തി വനപാലകർ മാതൃകയാകുന്നു

Jun 22, 2026 06:27 AM

വനം വകുപ്പ് ജനകീയമായി തുടങ്ങി. വെണ്ടേക്കുംചാലിലെ പുലിയാക്രമണത്തിൽ അടിയന്തര ഇടപെടൽ നടത്തി വനപാലകർ മാതൃകയാകുന്നു

വനം വകുപ്പ് ജനകീയമായി തുടങ്ങി. വെണ്ടേക്കുംചാലിലെ പുലിയാക്രമണത്തിൽ അടിയന്തര ഇടപെടൽ നടത്തി വനപാലകർ...

Read More >>
Top Stories